'പിതാവ് ജീവനോടെയുണ്ട്; തെറ്റ് പ്രചരിപ്പിക്കരുത്'; രോഷത്തോടെ മകന്‍

pranab-muhkerjee-n
SHARE

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററില്‍ തന്നെയാണെന്നും ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. 84കാരനായ പ്രണബിന് കോവിഡും സ്ഥിരീകരിച്ചു. പിതാവ് ജീവനോടെയുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മകന്‍ അഭിജിത് മുഖര്‍ജി രോഷത്തോടെ പ്രതികരിച്ചു. വ്യാജ വാര്‍ത്തകളുടെ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യ മാറുന്നുവെന്നും അഭിജിത് മുഖര്‍ജി കുറ്റപ്പെടുത്തി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...