മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തി; ജലീലിന് പതാക ഉയര്‍ത്താന്‍ യോഗ്യതയില്ല: സുരേന്ദ്രൻ

k-surendran
SHARE

മന്ത്രി കെ.ടി ജലീൽ മതഗ്രന്ഥത്തിന്റെ  മറവിൽ സ്വർണം കടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വാട്സപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര ലഗേജ് സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ല. കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെടുന്ന ജലീൽ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തരുതെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന വിദേശത്തുപോയതെന്തിനെന്ന് ബിജെപി. സ്വപ്നയെ ഒൗദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടുത്തിയതെങ്ങനെയെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു. സ്വപ്ന കമ്മിഷന്‍ പറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...