'സ്പുട്നീക് 5'; മുന്നറിയിപ്പെല്ലാം അവഗണിച്ച് റഷ്യയുടെ വാക്സീൻ; പുടിന്റെ മകൾക്കും നൽകി

russia-putin
SHARE

മൂന്നാംഘട്ടപരീക്ഷണം പൂര്‍ത്തിയാകും മുന്‍പേ കോവിഡ് വാക്സീന് അംഗീകാരം നല്‍കി റഷ്യ. പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍ വിളിച്ചുചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തിലാണ് വാക്സീന് അംഗീകാരം നല്‍കിയത്. ലോകത്ത് കോവിഡ് വാക്സീന്‍ വികസിപ്പിച്ച ആദ്യ രാജ്യമെന്ന അവകാശവാദത്തോടെയാണ് റഷ്യയുടെ നടപടി. മനുഷ്യരിലെ പരീക്ഷണത്തിന് അനുമതി നല്‍കി രണ്ടുമാസം തികയും മുന്‍പെയാണ് വാക്സീന്‍ പൊതുജനങ്ങളുടെ ഉപയോഗത്തിന് നല്‍കുന്നത്.  പരീക്ഷണഡോസ് സ്വീകരിച്ചവരില്‍ തന്‍റെ മകളുമുണ്ടെന്നാണ് പുടിന്‍ അറിയിക്കുന്നത്. പരീക്ഷണത്തിന്‍റെ എല്ലാ ഘട്ടങ്ങളും കൃത്യമായി പൂര്‍ത്തിയാക്കാതെ വാക്സീന് അംഗീകാരം നല്‍കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന ലോകാരോഗ്യസംഘടനയുെട  മുന്നറിയിപ്പും റഷ്യ അവഗണിച്ചു.  സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക്കിനെഅനുസ്മരിപ്പിച്ച് സ്പുട്നീക് 5 എന്നാണ് വാക്സിന്‍റെ പേര്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...