ക്വാറികൾക്ക് അനുകൂലമായി ഇടക്കാല ഉത്തരവ്; 50 മീറ്റര്‍ പരിധി മതിയെന്ന് സർക്കാർ

quarry-web
SHARE

ക്വാറികൾ ജനവാസ മേഖലയിൽ നിന്ന് 200 മീറ്റർ അകലെ ആയിരിക്കണം എന്ന ഹരിത ട്രിബ്യുണൽ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. ട്രിബ്യൂണല്‍ നിര്‍ദേശത്തിനെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ക്വാറികൾക്ക് 200 മീറ്റർ പരിധി നിശ്ചയിച്ച ഉത്തരവ് പ്രായോഗികമല്ലന്നും 50 മീറ്റര്‍ മതിയെന്നും സംസ്ഥാന സർക്കാര്‍ കോടതിയിൽ നിലപാട് എടുത്തു. ഉത്തരവ് നടപ്പാക്കിയാൽ സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളുടെയും പ്രവർത്തനം നിറുത്തേണ്ടി വരും. സർക്കാരിന്‍റെ ഭാഗം കേൾക്കാതെയാണ് ഹരിത ട്രിബ്യുണൽ ഉത്തരവ് എന്നും സർക്കാർ കോടതിയെ അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...