വീട്ടിലേക്കുള്ള വഴിമധ്യേ ഒറ്റയാന്റെ മുമ്പിൽ; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

elephant-attack
SHARE

ഇടുക്കി മൂന്നാര്‍ ചെണ്ടുവാര എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടംതൊഴിലാളി കൊല്ലപ്പെട്ടു. 20 മുറി ലയത്തിൽ പഴനി ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിലേക്കെത്തി തിരിച്ചു രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ്  ഒറ്റയാന്റെ മുമ്പിൽ പെട്ടത്. സംഭവസ്ഥലത്തുതന്നെ പഴനി മരിച്ചു. പോസ്റ്റ്മോ‍ര്‍ട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വിഡിയോ സ്റ്റോറി കാണാം:

MORE IN BREAKING NEWS
SHOW MORE
Loading...
Loading...