മതവിദ്വേഷ ഫെയ്സ്ബുക്ക് പോസ്റ്റ്: ബെംഗളൂരുവിൽ സംഘർഷം; 2 മരണം

blr-clash
SHARE

ബെംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്ന്  പോലീസ് വെടിവയ്പ്പിൽ 2 മരണം. ഒരാൾക്ക് പരുക്കേറ്റു. സംഭവത്തിൽ അഡീഷണൽ കമീഷണറടക്കം 60തോളം  പോലീസുകാർക്കും പരുക്കുണ്ട്.  പുലികേശ നഗർ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. എം.എൽ.എയുടെ ബന്ധു സമൂഹമാധ്യമത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് സംഭവം. 110 പേര്‍ അറസ്റ്റിലായി.

സംഘടിച്ചെത്തിയ ഒരു കൂട്ടമാളുകൾ വീടിനു നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസിന് നേരെ തിരിഞ്ഞു.  പ്രതിഷേധം തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 30 പേർ അറസ്റ്റിലായി.  വിവാദ പോസ്റ്റിട്ട എം എൽ എയുടെ ബന്ധുവിനെയും അറസ്റ്റു ചെയ്തു. നിലവിൽ സ്ഥിതി പൂര്‍ണമായും ശാന്തമായതായി കമീഷണർ കമൽ പാന്ത് പറഞ്ഞു. ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞയും ഡി ജെ ഹള്ളി,  കെ ജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...