ദുരന്തനിവാരണ ഗ്രൂപ്പിൽ അശ്ലീല ഫോട്ടോ അയച്ചു; പഞ്ചായത്ത് പ്രസിഡന്റ് കുരുക്കിൽ

panchayat
SHARE

വയനാട്ടില്‍ ദുരന്തരനിവാരണ പ്രവര്‍ത്തന ഏകോപനത്തിനായി രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് അശീല ഫോട്ടോ അയച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ എന്നപേരില്‍ രൂപീകരിച്ച ഗ്രൂപ്പിലാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍ അശീല ഫോട്ടോ അയച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും  അടങ്ങിയതാണ് ഗ്രൂപ്പ്.  ജില്ലാ പ്ലാനിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം അംഗങ്ങളും ഇതോടെ ഗ്രൂപ്പ് വിട്ടു. മറ്റൊരാള്‍ അയച്ചുതന്ന ഫോട്ടോ അബദ്ധത്തില്‍ ഇട്ടുപോയതാണെന്നും അഡ്മിന്‍ ഡിലീറ്റ് ചെയ്യണമെന്നും പിന്നീട് പ്രസിഡന്റ് ഗ്രൂപ്പില്‍ മറുപടി നല്‍കി. വനിതകളും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അശ്ശീല ചിത്രം ഇട്ട സിപിഎം നേതാവായ പ്രസിഡന്‍റിനെതിരെ നടപടി വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...