കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക്; മണ്‍സൂണ്‍ കാലത്തെന്ന് ഡിജിസിഎ

karipur-airport-01
SHARE

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക്  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ  (ഡി.ജി.സി.എ) വിലക്ക്. മണ്‍സൂണ്‍ കാലത്തേക്കാണ് വിലക്കേര്‍പെടുത്തിയത്. കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനയ്ക്കും ഡിജിസിഎ തീരുമാനം.

അതേസമയം, കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലുണ്ടായിരുന്ന നാല്‍പ്പത്തി മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു. പതിനഞ്ച് കുട്ടികളുള്‍പ്പെെട അറുപത്തി എട്ടുപേരാണ് നിലവില്‍ കോഴിക്കോട്ടെ ഏഴ് ആശുപത്രികളിലായി ചികില്‍സയിലുള്ളത്. ഇരുപത്തി അഞ്ചുപേര്‍ അപകടനില തരണം ചെയ്തിട്ടില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...