സച്ചിന്‍ പൈലറ്റ് തിരികെ പാര്‍ട്ടിയിൽ; ആഘാതം താണ്ടി കോണ്‍ഗ്രസിന് ആശ്വാസം

India Elections
ഫയൽ ചിത്രം
SHARE

രാജസ്ഥാനിലെ കോണ്‍ഗ്രസ് ക്യാംപിന് ആവേശം പകര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സച്ചിന്‍ പൈലറ്റ് പാർട്ടിയിൽ തിരിച്ചെത്തി. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി ഇതോടെ പരിഹരിച്ചു. പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്ന് സച്ചിന്‍ പൈലറ്റ് അറിയിച്ചു. രാഹുല്‍ ഗാന്ധി–സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ചയിലാണ് തീരുമാനം. സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗസമിതിയെ നിയമിച്ചു. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സച്ചിന്‍ പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച നടത്തി. 

വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് സച്ചിൻ പൈലറ്റ് പാർട്ടിയിൽ തിരിച്ചെത്തുന്നത്. നേരത്തെ സച്ചിൻ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും നിലപാട് മയപ്പെടുത്തിയിരുന്നു. സച്ചിൻ പൈലറ്റും 18  എംഎൽഎ മാരും വിമത ശബ്ദമുയർത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഗെഹ്‌ലോട്ട് സർക്കാർ നിലനിൽപ് ഭീഷണി നേരിടുകയായിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...