പരിസ്ഥിതി ബില്ലിനെ എതിർക്കാതെ കേരളം; നാളെ നിലപാടറിയിക്കും

EIA-05
SHARE

കേന്ദ്ര സർക്കാരിൻ്റെ വിവാദ പരിസ്ഥിതി ആഘാത നിയമ ഭേദഗതിയെക്കുറിച്ച് അഭിപ്രായമറിയിക്കാതെ കേരളം. നാളെയാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി. കേന്ദ്ര സർക്കാർ പരിസ്ഥിതിയെ തകർക്കുന്ന നടപടികളിൽ നിന്ന് പിൻതിരിയണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വൻകിട വികസന പദ്ധതികൾ ,ഖനനം ,തുറമുഖ നിർമാണം ,റെഡ് വിഭാഗ വ്യവസായങ്ങൾ എന്നിവക്കുള്ള കൃത്യമായ പരിസ്ഥിതി ആഘാത പഠനം വേണ്ടെന്ന് വെക്കുകയോ, അല്ലെങ്കിൽ നാമമാത്രമായി ചുരുക്കുകയോ ചെയ്യുന്നതാണ് കേന്ദ്ര സർക്കാരിൻ്റെ ഭേദഗതി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധ മാ ണ് രാജ്യമാകെ ഉയരുന്നത്.രാജ്യത്തെ കൊള്ളയടിക്കുന്നതും പരിസ്ഥിതി വിരുദ്ധവുമായ ഭേദഗതിയുടെ കരട് പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സിപിഎം കേന്ദ്ര നേതൃത്യം ഭേദഗതിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടും സർക്കാരോ സി പി എം സംസ്ഥാന നേതൃത്വമോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതി മേയ് അവസാനം തന്നെ അവരുടെ അഭിപ്രായം സർക്കാരിനെ അറിയിച്ചിരുന്നു. ജൂൺ 30 ആയിരുന്നു അഭിപ്രായം അറിയിക്കാൻ നേരത്തെ നൽകിയിരുന്ന തീയതി. പിന്നീട് ഡൽഹി ഹൈക്കോടതിയാണ് നാളെ വരെ തീയതി നീട്ടി നൽകിയത്. ഇത്രസമയം കിട്ടിയിട്ടും വിദഗ്ധരുമായി ആലോചിക്കുകയോ നിയമവശങ്ങൾ വിലയിരുത്തുകയോ അഭിപ്രായം ക്രാേഡീകരിച്ച് കേന്ദ്രത്തിന് നൽകുകയോ ചെയ്തില്ല. വിവാദ ഭേദഗതികൾ ഒന്നും പരാമർശിക്കാതെയാണ് പരിസ്ഥിതി ആഘാത നിർണയ സമിതി റിപ്പോർട്ട് നൽകിയതെന്നും പരാതി ഉണ്ട്. മുഖ്യമന്ത്രിയുടെ കീഴിലെ വകുപ്പാണ് പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും. 

സംസ്ഥാന സർക്കാരിൻ്റെ 'അലംഭാവത്തിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ അവസാന തീയതിയായ നാളെ കേന്ദ്രത്തെ അഭിപ്രായം അറിയിക്കാനാണ് തീരുമാനം .സാങ്കേതികമായ കാര്യങ്ങളും ഏതാനും കാര്യങ്ങളെക്കുറിച്ച് ആശങ്കയും മാത്രമാണ് അറിയിക്കുക എന്നാണ് സൂചന.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...