1184 പേര്‍ക്ക് കോവിഡ്; 956 സമ്പര്‍ക്കം വഴി: മലപ്പുറത്ത് മാത്രം 255

covid-updates1008
SHARE

സംസ്ഥാനത്ത് 1184 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 956 പേര്‍ക്ക് രോഗം ബാധിച്ചു. ഈ 956 പേരില്‍ 114 പേരുടെ രോഗഉറവിടം വ്യക്തമല്ല. 784 പേര്‍ക്ക് ഇന്ന് രോഗമുക്തി. സംസ്ഥാനത്ത് 784 കോവിഡ് രോഗികള്‍ സുഖം പ്രാപിക്കുകയും ചെയ്തു.

സംസ്ഥാനത്ത് 7 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം–200, കൊല്ലം–41, പത്തനംതിട്ട–4, ആലപ്പുഴ–30 കോട്ടയം–40, ഇടുക്കി–10, എറണാകുളം–101, തൃശൂര്‍–40, പാലക്കാട്–147, മലപ്പുറം–255, വയനാട്–33, കോഴിക്കോട്–66, കണ്ണൂര്‍–63, കാസര്‍കോട്–146 ; ആരോഗ്യപ്രവര്‍ത്തകര്‍–41. 

വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനു പോയ എല്ലാവരും സ്വയംനിരീക്ഷണത്തിൽ പോകണം. പെട്ടിമുടിയിൽ തിങ്കളാഴ്ച 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മരണപ്പെട്ടവരുടെ എണ്ണം 48. ഇനി 23 പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന സേന, പൊലീസ് എന്നിവർ രംഗത്തുണ്ട്. പെട്ടിമുടി ആറിന്റെ ഇരുവശമുള്ള 16 കിലോമീറ്ററിൽ തിരച്ചിൽ നടത്തുകയാണ്.

തിരുവനന്തപുരത്ത് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഞായറാഴ്ച 2800 പരിശോധനകളാണ് നടത്തിയത്. ഇതിൽ 288 എണ്ണം പോസിറ്റീവ് ആയി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം മുന്നിൽകണ്ട് സുരക്ഷ ശക്തമാക്കി.

കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി, വയനാട്, പാലക്കാട്, എറണാകുളം റൂറൽ, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കൾ കർശനമാക്കുന്നു. ഇവിടങ്ങളിൽ ഐജിമാർ, ഡിഐജിമാർ, ജില്ലാ മേധാവിമാർ എന്നിവരുടെ യോഗം വിളിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...