
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ഹൈക്കോടതി റിപ്പോർട്ട് തേടി. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.