മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപങ്ങളെ ന്യായീകരിച്ച് വിജയരാഘവൻ

a-vijayaraghavan-cpm-ldf
SHARE

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ സൈബര്‍ ആക്രമണങ്ങളെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. മറ്റുള്ളവരുടെ വ്യക്തിപരമായ വിഷയങ്ങളില്‍ മുന്‍പ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ടെന്ന് ഓര്‍ക്കണമെന്ന് വിജയരാഘവന്‍ ഇടുക്കിയില്‍  പറഞ്ഞു. 

സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം എത്ര ചോദ്യം ചോദിക്കണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൽപ്പിക്കുകയാണ്. എതിർക്കുന്നവരെ സൈബർ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സി.പി.എം ചെയ്യുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...