കരിപ്പൂരിൽ 23 പേര്‍ ഗുരുതരാവസ്ഥയില്‍; 3 പേര്‍ വെന്റിലേറ്ററില്‍

karipur-compensation
SHARE

കരിപ്പൂര്‍ വിമാനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ള 36 പേരില്‍ മൂന്നുപേര്‍ വെന്റിലേറ്ററില്‍ തുടരുന്നു. ഇന്നലെ 67പേരാണ് ആശുപത്രി വിട്ടത്. ആശുപത്രി വിട്ട 73 പേരും വീടുകളില്‍ കോവിഡ് നിരീക്ഷണത്തിലാണ്. 

ആകെ 73 പ്രവാസികള്‍ ആശുപത്രി വിട്ട് വീട്ടിലെത്തി. എല്ലാവരും കോവിഡ് നിരീക്ഷണത്തിലാണ്. നിലവില്‍ 99 പേരാണ് ചികത്സയിലുള്ളത്. കോഴിക്കോട് ഏഴുപത്തിനാലും മലപ്പുറത്ത് 25 പേരും ചികിത്സയില്‍ കഴിയുന്നു. ഇതില്‍‌ 24 കുട്ടികളുണ്ട്. അറുപത്തിയൊന്നുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട്ടെ ആശുപത്രികളില്‍ രണ്ടുപേരും മലപ്പുറത്ത് ഒരാളും വെന്റിലേറ്ററിലുണ്ട്. തലയ്ക്കും കൈകാലുകള്‍ക്കുമാണ് മിക്കവര്‍ക്കും പരുക്കേറ്റത്. ആശുപത്രി ചിലവ് സംസ്ഥാന സര്‍‌ക്കാരാണ് വഹിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...