
കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്ന് അർജുൻ റാം മേഘ്വാൾ പ്രഖ്യാപിച്ചത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറിയ രോഗലക്ഷങ്ങൾ കണ്ടപ്പോൾ പരിശോധന നടത്തിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.