റണ്‍വേയില്‍ വഴുക്കൽ; വിമാനം തെന്നിയത് മഴ മൂലം: കേന്ദ്രമന്ത്രി

flight-crash3
SHARE

വിമാനാപകടത്തിന് കാരണം മഴയെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ്സിങ് പുരി. മഴ മൂലം വിമാനം തെന്നിമാറി. റണ്‍വേയില്‍ വഴുക്കലുണ്ടായിരുന്നുവെന്നും ഹര്‍ദീപ്സിങ് പുരി പ്രതികരിച്ചു. അതേസമയം, കരിപ്പൂരില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി.172  പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 16 പേരുടെ നില ഗുരുതരമാണ്. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ  റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍  ദുരന്തം ഒഴിവായി. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം കോവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും നടത്തുക. 

അതേസമയം, വിമാനാപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവി‍ഡ്. രണ്ടുപേരുടെ പരിശോധനഫലം നെഗറ്റീവാണ്. രക്ഷാപ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പരിക്കു പറ്റിയ ആളുകള്‍ക്ക് വേണ്ട ചികില്‍സ നല്‍കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

കരിപ്പൂര്‍ വിമാന അപകടത്തെത്തുറിച്ചുള്ള അന്വേഷണത്തിനായി എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ വിദഗ്ധര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. ഡിജിസിഎയുടേയും ഫ്ലൈറ്റ് സേഫ്റ്റി ഡിപ്പാര്‍ട്മെന്‍റിന്‍റേയും വിദഗ്ധരും അന്വേഷണത്തിനായി എത്തിയിട്ടുണ്ട്.  

അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമായി മൂന്ന് പ്രത്യേക വിമാനങ്ങള്‍ അയച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. രണ്ടെണ്ണം ഡല്‍ഹിയില്‍നിന്നും ഒരെണ്ണം മുംബൈയില്‍നിന്നുമാണ് എത്തുന്നത്. യാത്രക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങളും സഹായവും ഒരുക്കുകയാണ് ലക്ഷ്യം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...