മനുഷ്യർ മണ്ണിനടയിൽ; പെട്ടിമുടി ഇന്നൊരു മൺകൂന: വിഡിയോ സ്റ്റോറി

Pettimudi-Vivaranam-03
SHARE

ഇടമലക്കുടിയുടെ വാതിലായിരുന്ന പെട്ടിമുടി ഗ്രാമം ഇപ്പോൾ ഒരു മൺകൂനയാണ്. അതിനടിയിൽ ഒരുപാട് മനുഷ്യർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. അസ്ഥിരമായ കാലാവസ്ഥയാണ് ഇവിടെ ദുരന്ത നിവാരണ സേന നേരിടുന്ന പ്രധാന വെല്ലുവിളി. വിഡിയോ സ്റ്റോറി കാണാം.

അതേസമയം, പെട്ടിമുടിയിൽ കണ്ടെത്തുന്ന മൃതദേഹങ്ങൾ രാജമല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു നൽകുകയോ, പൊതുശ്മശാനത്തിൽ സംസ്കരിക്കുകയോ ചെയ്യാനുള്ള നടപടികൾ തുടങ്ങി. കൂടുതൽ ആരോഗ്യ പ്രവർത്തകരെയും സ്ഥലത്ത് എത്തിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ എത്തിക്കാൻ സാധിച്ചെന്നു ദേവികുളം സബ് കലക്ടർ പ്രേംകൃഷ്ണൻ  പറഞ്ഞു. 

ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ രണ്ടാം ദിവസത്തെ തിരച്ചിലിൽ നാലുപേരുടെ മൃതദേഹം കൂടി മണ്ണിനടിയില്‍ കണ്ടെത്തി.  മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം രാജമലയിലെ ടാറ്റാ ആശുപത്രിയില്‍ നടക്കും. ദേശീയദുരന്ത നിവാരണസേയുടെ കേരള മേധാവി  രേഖ നമ്പ്യാരുടെ നേതൃത്വത്തിലാണ് തിരച്ചില്‍. ആരക്കോണത്തുനിന്നുള്ള 58 അംഗങ്ങളടക്കം മൂന്നുയൂണിറ്റ് എന്‍ഡിആര്‍ഫ് ആണ് തിരച്ചില്‍നടത്തുന്നത്. മന്ത്രി എം.എം. മണി പെട്ടിമടയില്‍ എത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തുകയാണ്.  കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലം നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്താനാണ് ശ്രമിക്കുന്നതെന്ന് ദുരന്തനിവാരണസേന ഡെപ്യൂട്ടി കമാന്‍ഡന്‍റ് ബിനീഷ് ജോസ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...