ഒരു യാത്രക്കാരനെ കാണാനില്ല; ദുബായില്‍ നിന്ന് വിമാനം കയറിയെന്ന് ബന്ധു: പരാതി

hamsa
SHARE

ദുരന്തമുണ്ടായ വിമാനത്തിലെ ഒരു യാത്രക്കാരനെ കാണാനില്ലെന്ന് ബന്ധുക്കള്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെക്കുറിച്ച് വിവരമില്ലെന്ന് സഹോദരന്റെ മകന്‍ പരാതിപ്പെട്ടു.

അതേസമയം, കരിപ്പൂരില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി. 172  പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 16 പേരുടെ നില ഗുരുതരമാണ്.  ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ  റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം കോവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും നടത്തുക.   

പൈലറ്റടക്കം 18 പേരാണ് കരിപ്പൂര്‍ ദുരന്തത്തില്‍ മരിച്ചത്. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍,നാദാപുരം പാലോലത്തില്‍ മനാല്‍ അഹമ്മദ് , തിരൂര്‍ സഹീര്‍ സയിദ്, പാലക്കാട് മുഹമ്മദ് റിയാസ്, എടപ്പാള്‍ കുന്നത്തില്‍ ലൈലാബി, സിനോബിയ, സാഹിറ ബാനു, പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍, സുധീര്‍ വാരിയത്ത്, ദീപക് കുമാര്‍, ഷെസ ഫാത്തിമ, തിരൂര്‍ ശാന്ത, നടുവണ്ണുര്‍ നരയംകുളം ജാനകി, രമ്യ, വെള്ളിമാട്കുന്ന് അഫ്സല്‍ മുഹമ്മദ് എന്നിവരാണ് മരിച്ചത്. 

കരിപ്പൂര്‍ വിമാന അപകടത്തെത്തുറിച്ചുള്ള അന്വേഷണത്തിനായി എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ വിദഗ്ധര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. ഡിജിസിഎയുടേയും ഫ്ലൈറ്റ് സേഫ്റ്റി ഡിപ്പാര്‍ട്മെന്‍റിന്‍റേയും വിദഗ്ധരും അന്വേഷണത്തിനായി എത്തിയിട്ടുണ്ട്.  

അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമായി മൂന്ന് പ്രത്യേക വിമാനങ്ങള്‍ അയച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. രണ്ടെണ്ണം ഡല്‍ഹിയില്‍നിന്നും ഒരെണ്ണം മുംബൈയില്‍നിന്നുമാണ് എത്തുന്നത്. യാത്രക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങളും സഹായവും ഒരുക്കുകയാണ് ലക്ഷ്യം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...