ഇളയ കുഞ്ഞിനൊപ്പം സാഹിറ പോയി; സ്വപ്നം ബാക്കി; രണ്ട് മക്കളും: കണ്ണീര്‍

sahira
SHARE

കോഴിക്കോട് മുക്കത്തിന് തീരാക്കണ്ണീരായി സാഹിറാ ബാനുവിന്റെയും കുഞ്ഞിന്റെയും അന്ത്യം. ജോലിയെന്ന വലിയൊരു സ്വപ്നം മനസിലേറ്റിയാണ് സാഹിറ നാട്ടിലേക്ക് വിമാനം കയറിയത്.  

10 മാസം മുന്‍പാണ് നാട്ടില്‍ നിന്നു സാഹിറാ ബാനുവും മക്കളും ദുബൈയിലേക്ക് അവസനമായി പോയത്. സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ടാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് സാഹിറാ തിരികെ നാട്ടിലേക്ക് വിമാനം കയറിയത്. എന്നാല്‍ മണ്ണില്‍ തൊടും മുന്‍പുണ്ടായ അപകടത്തില്‍ എല്ലാ സ്വപ്നവും നിലച്ചു. മൂന്നു മക്കളും ഉമ്മയും ഒരുമിച്ചായിരുന്നു നാട്ടിലേക്കുള്ള യാത്ര. രണ്ടു മക്കള്‍ കോഴിക്കോട്ടെ രണ്ടു സ്വകാര്യ ആശുപത്രികളിലായി ചികില്‍സയിലാണ്. 

10 മാസം പ്രായമുള്ള ഇളയമകന്‍ ഉമ്മക്കൊപ്പം യാത്രയായി. ഒരു ബുദ്ധിമുട്ടുമില്ലാതെ നാട്ടിലെത്താന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന ഫെയ്സ് ബുക്ക് പോസ്റ്റാനുമിട്ടായിരുന്നു പിലാശേരി സ്വദേശി ഷറഫുദ്ദീന്റെ അന്ത്യയാത്ര.ഒപ്പം ഭാര്യക്കും കുഞ്ഞിനുമൊപ്പമുളള സെല്‍ഫിയും പോസ്റ്റു ചെ്യ്തിരുന്നു. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട കുഞ്ഞുമോനായിരുന്നു ഷറഫു. നാടണയാന്‍ പോകുന്നതിന്റെ സന്തോഷ നാട്ടിലേക്ക് തിരികെ എന്ന ഫെയ്സ്പോസ്റ്റിലുള്ള ഷറഫുവിന്റെ മുഖത്ത് പ്രകടമായിരുന്നു. അവന്റെ മരണം പിലാശേരിക്കാക്ക്  ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...