നാല് ജില്ലകളിൽ റെഡ് അലർട്ട്; അതിശക്തമായ മഴയ്ക്കും സാധ്യത: ജാഗ്രത

rain-kerala
SHARE

ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

കനത്ത മഴയില്‍ പമ്പ കരകവിഞ്ഞൊഴുകുന്നു. പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത. കോഴഞ്ചേരി – തിരുവല്ല റോഡിലെ മാരാമണ്ണില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍, പുത്തന്‍കാവ്, ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. ഇവിടെയെല്ലാം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. 

ആറന്മുളയില്‍ വെള്ളപ്പൊക്കം മൂലം ജനങ്ങളെ മാറ്റി. അതേസമയം, കോട്ടയത്ത് വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് കക്കയത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. കക്കയം ഡാം റോഡിലെ രണ്ടാംപാലം തകര്‍ന്നു.

കനത്ത മഴയില്‍ പാല ഒറ്റപ്പെട്ടു. എല്ലാ റോഡുകളിലും വെള്ളം കയറി. 2018ലെ ‌മഹാപ്രളയത്തേക്കാളും രൂക്ഷമായ സ്ഥിതിയെന്ന് നാട്ടുകാര്‍ പറയുന്നു. ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ്. മലയോരമേഖലയിൽ മഴ തുടരുകയാണ്.

ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് നിലവിലുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടുക്കിയിലും വയനാട്ടിലും മലപ്പുറത്തിന്റെ മലയോരമേഖലയിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. തിങ്കളാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...