പെട്ടിമുടിയില്‍ 5 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി: മരണസംഖ്യ 23 ആയി

Pettimudi-0808-03
SHARE

മണ്ണിടിച്ചിൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ ഇന്നത്തെ തിരച്ചിലിൽ അഞ്ചുപേരുടെ മൃതദേഹം കൂടി മണ്ണിനടിയില്‍ കണ്ടെത്തി.  മരിച്ചവരുടെ എണ്ണം 23 ആയി.  ഇനി 43 പേരെക്കൂടി കണ്ടെത്താനുണ്ട്.  ടാറ്റാ ടീ കമ്പനിയുടെ കണക്കു പ്രകാരം പെട്ടിമുടി ലയത്തില്‍ 81 പേരാണ് ഉണ്ടായിരുന്നത്.    രാജമലയിലെ ടാറ്റാ ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍.  ദേശീയദുരന്ത നിവാരണസേയുടെ കേരള മേധാവി  രേഖ നമ്പ്യാരുടെ നേതൃത്വത്തിലാണ് തിരച്ചില്‍. ആരക്കോണത്തുനിന്നുള്ള 58 അംഗങ്ങളടക്കം എന്‍.ഡി.ആര്‍.എഫിന്‍റെ മൂന്നു യൂണിറ്റുകളാണ് തെരച്ചില്‍ നടത്തുന്നത്. മന്ത്രി എം.എം.മണി പെട്ടിമുടിയിലെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...