‘രക്ഷാപ്രവർത്തനം അതിശയകരം’; 10 ലക്ഷം സഹായം പ്രഖ്യാപിച്ച് കേരളവും

CM-CLT-Press-Meet
SHARE

കരിപ്പൂര്‍ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അതിശയകരമായ രീതില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവെന്ന് മുഖ്യമന്ത്രി. എല്ലാവരെയും അഭിനന്ദിക്കുന്നതായി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും 10 ലക്ഷം രൂപയുടെ സഹായം മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ചിരുന്നു. സാരമായ പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം, നിസാരപരുക്കുള്ളവര്‍ക്ക് 50000 രൂപ നൽകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദിപ് സിങ് പുരി കരിപ്പൂരിൽ പറഞ്ഞു.

അതേസമയം, വിമാനാപകടത്തില്‍ മരിച്ചത് 14 മുതിര്‍ന്നവരും നാലു കുട്ടികളുമാണ്. മരിച്ചവരില്‍ ഏഴു പുരുഷന്മാരും ഏഴു സ്ത്രീകളും  ഉൾപ്പെടുന്നു. 

ഇതിനിടെ, കരിപ്പൂര്‍ വിമാന അപകടത്തെത്തുറിച്ചുള്ള അന്വേഷണത്തിനായി എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ വിദഗ്ധര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. ഡിജിസിഎയുടേയും ഫ്ലൈറ്റ് സേഫ്റ്റി ഡിപ്പാര്‍ട്മെന്‍റിന്‍റേയും വിദഗ്ധരും അന്വേഷണത്തിനായി എത്തിയിട്ടുണ്ട്.  അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമായി മൂന്ന് പ്രത്യേക വിമാനങ്ങള്‍ അയച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. രണ്ടെണ്ണം ഡല്‍ഹിയില്‍നിന്നും ഒരെണ്ണം മുംബൈയില്‍നിന്നുമാണ് എത്തുന്നത്. യാത്രക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങളും സഹായവും ഒരുക്കുകയാണ് ലക്ഷ്യം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...