കരിപ്പൂരിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം സഹായം പ്രഖ്യാപിച്ച് കേന്ദ്രം

karipur-compensation
SHARE

കരിപ്പൂര്‍ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദിപ് സിങ് പുരി. സാരമായ പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം, നിസാരപരുക്കുള്ളവര്‍ക്ക് 50000 രൂപ നൽകും. 

നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചത് 18 പേര്‍. 149 പേര്‍ പരുക്കേറ്റ് കോഴിക്കോട്ടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍. ഇതില്‍ 22 പേരുടെ നില ഗുരുതരമാണ്. 22 പേരെ പ്രാഥമിക ചികില്‍സനല്‍കി വിട്ടയച്ചു. ഒരു യാത്രക്കാരനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ എത്തിയെങ്കിലും പിന്നീട് മിംസ് ആശുപത്രിയില്‍ കണ്ടെത്തി. 

184 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റും കോ–പൈലറ്റും ഉള്‍പ്പെടെ 18പേര്‍ മരിച്ചു. അപകടമുണ്ടായി മൂന്നു മണിക്കൂറിനുള്ളില്‍ യാത്രക്കാരെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതാണ് മരണനിരക്ക് കുറച്ചത്. കോഴിക്കോട്ടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളിലായാണ് പരുക്കേറ്റവര്‍ ചികില്‍സയിലുള്ളത്. വിമാനത്തിന്റെ മുന്‍നിരയിലും പിന്‍വശത്തും ഇരുന്നവര്‍ക്കാണ് കൂടുതല്‍ പരുക്കുകളേറ്റത്. ഇടിയുടെ ആഘാതത്തില്‍ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങി പലരുടെയും കാലുകളും കൈകളും ഒടിഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും മികച്ച ചികില്‍സ സര്‍ക്കാര്‍ ഉറപ്പാക്കി. ഒരു യാത്രക്കാരനെ കാണാതായെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. കലക്ടറുടെ നിര്‍ദേശപ്രകാരം നടന്ന അന്വേഷണത്തില്‍ ഹംസയെ മിംസ് ആശുപത്രിയില്‍ കണ്ടെത്തി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...