അപകടം രണ്ടാം ലാന്‍ഡിങ് ശ്രമത്തില്‍; ടയറുകള്‍ ലോക്ക് ആയി; മറ നീങ്ങുന്നു

air-search
SHARE

അപകടത്തിനിടെ രണ്ടുപേര്‍ വിമാനത്തില്‍ കുടുങ്ങി. ദുരന്തത്തിനിരയായ വിമാനത്തിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്.  രണ്ടാം ലാന്‍ഡിങ് ശ്രമത്തിലാണ് അപകടം. ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടശേഷം പൈലറ്റ് വീണ്ടും ലാന്‍ഡിങ്ങിന് ശ്രമിച്ചു. രണ്ടാം ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ ടയറുകള്‍ ലോക്ക് ആയെന്ന് ഡിജിസിഎ. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നുവെന്നും ഡി.ജി.സി.എ. വിശദീകിരിച്ചു. വിമാനത്തിന് തീപിടിക്കാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. 

ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെയാണ് അപകടത്തില്‍പ്പെട്ടു. റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് വീണ് പിളര്‍ന്ന് തകര്‍ന്നു. കോഴിക്കോട് ഇറങ്ങേണ്ട വിമാനങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. 

കരിപ്പൂർ വിമാനാപകടത്തില്‍  അമ്മയും കുഞ്ഞും അടക്കം 14 മരണം. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച നാലുപേര്‍ മരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍ എന്നിവരാണ് മരിച്ചത്. ഷറഫുദീന്റേയും രാജീവന്റേയും മൃതദേഹങ്ങള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍. രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ . ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ ഒരുസ്ത്രീ മരിച്ചു

കോഴിക്കോട് മെഡി. കോളജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ മരിച്ചു. ഫസ്റ്റ് ഓഫിസര്‍ അഖിലേഷിന് ഗുരുതരപരുക്ക്. 123 യാത്രക്കാർക്കു പരുക്ക്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത് എട്ടുമണിയോടെയാണ്.  റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 190 യാത്രക്കാരുണ്ടായിരുന്നു.  174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്. ഇതില്‍ ഒരു പൈലറ്റ് മരിച്ചെന്നാണ് വിവരം. അഞ്ചുവയസില്‍ താഴെയുള്ള 24 കുട്ടികള്‍ വിമാനത്തിലുണ്ടായിരുന്നു

പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 12 പേരെ എത്തിച്ചു. പലരുടേയും നില ഗുരുതരം. വിമാനം 35 അടിയോളം താഴ്ചയിലേക്ക് വീണുവെന്നും ടിവി.ഇബ്രാഹിം എംഎല്‍എ പറഞ്ഞു. 

ഫറോക്ക് ചുങ്കം ക്രസൻ്റ് ആശുപത്രിയിൽ: നിലമ്പൂർ ചന്തക്കുന്ന് ചിറ്റങ്ങാടൻ ഷാദിയ നവൽ (30), മകൻ ആദം ഫിർദൗസ് (4), അങ്ങാടിപ്പുറം അരിപ്ര കളപ്പാട്ട്തൊട്ടി രതീഷ് (39), തിരൂർ അങ്ങാടിക്കടവത്ത് ഹനീഫയുടെ മകൾ ഫർഹാന (18), കാര്യവട്ടം ഷാഹിനയുടെ മക്കളായ സാമിൽ (6), സൈൻ (6), കൽപ്പകഞ്ചേരി കുന്നത്തേരി പറമ്പ് സജീവ് കുമാർ (46) എന്നിവരാണ് ചികിത്സയിൽ

മിംസിൽ പ്രവേശിപ്പിച്ചവർ: റിനീഷ്(32),അമീന ഷെറിൻ (21),ഇൻഷ,ഷഹല( 21),അഹമ്മദ് (5),മുഫീദ(30),ലൈബ(4),ഐമ,ആബിദ,അഖിലേഷ് കുമാർ, റിഹാബ്, സിയാൻ (14), സായ (12), ഷാഹിന (39), മൊഹമ്മദ് ഇഷാൻ (10), ഇർഫാൻ, നസ്റീൻ,താഹിറ(46), ബിഷാൻ( 9), ആമിന, താജിന, മൂന്ന് അജ്ഞാതർ. 

ദുബായില്‍ നിന്നെത്തിയ 1344 ദുബായ്–കോഴിക്കോട് വിമാനമാണ് ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് വീണത്. റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം രണ്ടു ഭാഗമായി മുറിഞ്ഞു. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ. വന്ദേ ഭാരത് മിഷന്റെ ഭാഗമായ സര്‍വീസാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ നിയോഗിച്ചെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു.  കോഴിക്കോട് വിമാനത്താവളത്തിൽ റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ നിയോഗിച്ചെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു ഫോൺ: 04832719493. ദുബായ് ഹെല്‍പ് ലൈന്‍

ദുബായിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. 0565463903, 0543090572, 0543090572, 0543090575

കരിപ്പൂർ വിമാനാപകടത്തിന്റെ വിശദാംശങ്ങൾ തേടി പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മന്ത്രി എസി മൊയ്തീനോട് ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു.  അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു. ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും 2 ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും  രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്.  ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ  എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. മരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം  രേഖപ്പെടുത്തി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...