ഡാമുകള്‍ക്ക് ശേഷിയുണ്ട്; പ്രളയ സാധ്യത കുറവ്: ജലകമ്മിഷൻ

rain-dam-01
SHARE

നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ പ്രളയത്തിനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ജലകമ്മിഷന്‍.  സംസ്ഥാനത്തെ ഡാമുകള്‍ നിറഞ്ഞു കവിയുന്ന നിലയില്ല. അതിതീവ്ര മഴയില്‍ കേരളത്തിലെ നദികളില്‍ ജലനിരപ്പ് ഉയരും. എന്നാല്‍ ഡാമുകള്‍ക്ക് വെള്ളം ശേഖരിക്കാന്‍ ശേഷിയുണ്ടെന്നും ജല കമ്മിഷന്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മലപ്പുറത്ത് നാളെ െറഡ് അലര്‍ട്ട്.  എറണാകുളം മുതല്‍ വടക്കോട്ടുളള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് തിരുവനന്തപുരം ആര്യനാട്  കെഎസ്ഇബി ജീവനക്കാരന് മരിച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.  മലപ്പുറത്ത് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുളള സ്ഥലങ്ങളില്‍ ആളുകള്‍ തുടരാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇന്നുപുലര്‍ച്ച മിക്ക ജില്ലകളിലും പെയ്ത കനത്ത മഴ വ്യാപകമായ നാശമുണ്ടാക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലും മലബാറിലെ ജില്ലകളിലും കനത്ത മഴയുണ്ടായത്.  മാനന്തവാടിയില്‍ 19 സെന്റീമീറ്ററും വൈത്തിരിയില്‍ 18 സെന്റീമീറ്ററും മഴ പെയ്തു. നിലമ്പൂരില്‍10 സെന്റീമീറ്ററും മഴ ലഭിച്ചു.

കിഴക്കന്‍ മലയോരമേഖലയിലാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായത്. തിരുവനന്തപുരത്ത് ആര്യനാട്, ഉഴമലയ്ക്കല്‍ മേഖലയിലാണ് കാറ്റ് നാശമുണ്ടാക്കിയത്. ഓഫിസിലിലേക്കുളള സ്കൂട്ടര്‍ യാത്രയ്ക്കിടെ കൂറ്റന്‍ ആഞ്ഞിലി വീണാണ് കെ.എസ്.ഇ ബി ജീവനക്കാരന്‍ അജയകുമാര്‍ മരിച്ചത്. മരം മുറിച്ചുനീക്കി അജയകുമാറിനെ ഉടന്‍ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 

കൊല്ലത്ത്  പുലര്‍ച്ചെയുണ്ടായ കാറ്റില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകിവീണു. വൈദ്യുത ലൈനുകളും വീടുകളും തകര്‍ന്നു. അഞ്ചല്‍, ഏരൂര്‍, തെന്‍മല, ആര്യങ്കാവ് മേഖലയിലാണ് നഷ്ടങ്ങളേറെയും.15 മിനിറ്റോളം  കാറ്റുനീണ്ടുനിന്നു. സദാനന്തപുരത്തും തൃക്കണ്ണമംഗലത്തും എം.സി റോഡില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. 

തൃശൂര്‍ ചാലക്കുടിയില്‍ ചുഴലിക്കാറ്റ് വന്‍നാശമുണ്ടാക്കി. പരിയാരം നൂതരണിയിലാണ് ചുഴലിക്കാറ്റ് ഏറെ നാശമുണ്ടാക്കിയത്. മരവും വൈദ്യുതി പോസ്റ്റുകളും വീണ് വ്യാപകമായി ഗതാഗതതടസമുണ്ടായി. പലയിടത്തും കടല്‍ പ്രക്ഷുബ്ധമാണ്. ചെല്ലാനത്ത് ഗന്ധുപറമ്പ് മുതല്‍ ഫോര്‍ട്ടുകൊച്ചി മേഖലയിലെ സൗദി മാനാശേരിവരെയാണ് കടല്‍ കയറി.

   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...