യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റിൽ

jasminshah-01
SHARE

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷാ തൃശൂരില്‍ അറസ്റ്റില്‍. ജാസ്മിന്‍ഷാ ഉള്‍പ്പെടെ നാലു പേരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. നാലു പേരേയും രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ മൂന്നു കോടി രൂപയോളം തട്ടിയെടുത്തെന്നാണ് കേസ്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് സംഘമായിരുന്നു കേസന്വേഷിച്ചിരുന്നത്. ജാസ്മിന്‍ഷാ ഉള്‍പ്പെടെ നാലു പേരെ പ്രതിയാക്കി നേരത്തെ കേസെടുത്തിരുന്നു. വിദേശത്തായിരുന്ന ജാസ്മിന്‍ഷായെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, വിദേശത്തു നിന്ന് നാട്ടില്‍ എത്തിയ ജാസ്മിന്‍ഷായെ ക്രൈംബ്രാഞ്ച് സംഘം തൃശൂരില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

യു.എന്‍.എ. ഭാരവാഹികളായ ഷോബി ജോസഫ്,  നിതിന്‍ മോഹന്‍, പി.ഡി.ജിത്തു എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. നഴ്സുമാരുടെ വേതനത്തില്‍ നിന്ന് പിരിച്ചെടുത്ത തുകയില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതി. സംഘടനയില്‍ മുന്‍ അംഗമാണ് പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ നാലു പേരേയും ഈ മാസം പത്തൊന്‍പതു വരെ റിമാന്‍ഡ് ചെയ്തു. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റൂ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...