ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

franco-court
SHARE

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ആവശ്യത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണമെന്നും വ്യക്തമാക്കി. 

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ തനിക്കെതിരെ തെളിവുകളില്ലെന്നും ആരോപണം കെട്ടിച്ചമച്ചതുമാണെന്നുമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വാദം. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു...ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണം. വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി പരിഗണിച്ചില്ല. 

വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ പീഡന ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ബിഷപ്പിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. എന്നാല്‍ കേസിന്‍റെ മെറിറ്റിലേക്ക് ഈ ഘട്ടത്തില്‍ കോടതി കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇരയായ കന്യാസ്ത്രീയും സംസ്ഥാന സര്‍ക്കാരും ഫ്രാങ്കോ മുളയ്ക്കലിന്‍റെ ഹര്‍ജിയെ എതിര്‍ത്തു. ഹര്‍ജി തള്ളിയതോടെ ബിഷപ്പിന്‍റെ വിചാരണയ്ക്ക് കളമൊരുങ്ങി. കേസില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...