കസ്റ്റഡിമരണത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച; വനപാലകര്‍ക്കെതിെര സിപിഐയും

pathanamthitta-death-1
SHARE

കുടപ്പനയിലെ കസ്റ്റഡിമരണത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് സിപിഐയും. കുറ്റാരോപിതരായ വനപാലകരെ സസ്പെന്‍ഡ് ചെയ്യണം. വീഴ്ച വ്യക്തമായിട്ടും നടപടിയെടുക്കാത്തത് ഖേദകരമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.

അതിനിടെ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റ‍ഡിയിലെടുത്ത മത്തായിയുടെ ദുരൂഹമരണത്തില്‍ വനപാലകരെ പ്രതിയാക്കി േകസെടുക്കും. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ്. ഇതില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആര്‍ .പ്രദീപ് കുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു. മരിച്ച മത്തായിയുടെ സുഹൃത്ത് എന്നവകാശപ്പെട്ടയാള്‍ യഥാര്‍ഥ സുഹൃത്തല്ല. ഒരു ദിവസത്തെ പരിചയം മാത്രമാണുള്ളത്. ഇയാളുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും അന്വേഷണഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...