കെ.ടി.ജലീലിന്റേത് പ്രോട്ടോകോൾ ലംഘനം; നടപടി പരിശോധിക്കുന്നു: വി.മുരളീധരൻ

v-muraleedharan-01
SHARE

പ്രോട്ടോകോൾ ലംഘിച്ച് യുഎഇ കോൺസുലേറ്റിൽ നിന്ന് ഉപഹാരം സ്വീകരിച്ച മന്ത്രി കെ. ടി ജലീലിനെതിരെ നടപടികൾ പരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രോട്ടോകോൾ ലംഘനത്തെക്കാൾ മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾ ജലീലിനെതിരെ ഉയരുന്നുണ്ടെന്നും  അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. സ്വർണക്കള്ള കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ദേശിയ നേതൃത്വവും നിലപാട് കടുപ്പിക്കുകയാണ്. 

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ  രാജി ആവശ്യപ്പെട്ടുള്ള റിലെ  ഉപവാസ സമരത്തിന് വിദേശ കാര്യ സഹമന്ത്രി വി മുരളീധരനെ രംഗത്തിറക്കിയതിലൂടെ വിഷയം ദേശിയ ശ്രദ്ധയിലേക്ക് കൊണ്ട് വരികയാണ് ബിജെപി ലക്ഷ്യം. മുഖ്യന്ത്രിയുടെ ഓഫീസിൽ നാണംകെട്ട  കാര്യങ്ങളാണ് നടക്കുന്നതെന്ന് വി മുരളീധരൻ പറഞ്ഞു.  പ്രോട്ടോകോൾ ലംഘനം നടത്തിയ മന്ത്രി കെ ടി ജലീലിന്റെ നടപടി ഗൗരവമായി എടുക്കുകയാണെന്നും വിദേശ കാര്യ സഹമന്ത്രി  മനോരമ ന്യൂസിനോട് വ്യക്തമാക്കി 

കുറ്റകൃത്യത്തിന്റെ ഒരറ്റം മാത്രമാണ് പുറത്തു വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നിന്ന് പിണറായി വിജയൻ നിരപരാധിത്വം തെളിയിക്കണമെന്നും ബിജെപി ദേശിയ ജനറൽ സെക്രട്ടറി പി മുരളീധർ റാവു പറഞ്ഞു. 

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറെ കേസിൽ നിന്ന് കുറ്റ വിമുക്തനാക്കിയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും  മുരളീധർ റാവു  പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...