യുപിയിൽ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു; ബിജെപി അധ്യക്ഷനും രോഗം

kamal-rani-banwarilal-cvd
SHARE

ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി കമൽ റാണി വരുൺ കോവിഡ് ബാധിച്ച് മരിച്ചു. ജൂലൈ 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. ലക്നൗവിലെ ആശുപത്രിയിൽവച്ചാണ് മരണം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്. 

ഉത്തർപ്രദേശിലെ ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചു. സ്വതന്ത്ര ദേവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ഐസലേഷനിൽ തുടരും. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 

തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവി‍ഡ്. കഴിഞ്ഞ ആഴ്ച പേഴ്സനല്‍ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗവര്‍ണര്‍ ക്വാറന്റീനിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് രാവിലെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്്ഭവനിലെ 78 ജീവനക്കാര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിത് ഷായെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്ററിലൂടെ അമിത് ഷാ തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കോവിഡ് ഭേദമായി. പുതിയ പരിശോധനാഫലം നെഗറ്റീവായതോടെ ആശുപത്രിവിട്ടു. മുംബൈ ജുഹുവിലെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. എന്നാല്‍ മകന്‍ അഭിഷേക് ബച്ചന്‍റെ പരിശോധനാഫലം വീണ്ടും പോസിറ്റീവായി. മുംബൈ നാനാവതി ആശുപത്രയിലാണ് അഭിഷേക് ചികില്‍സയിലുള്ളത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...