മൂന്ന് കോവിഡ് മരണം കൂടി; മരിച്ചവരിൽ 11 മാസം പ്രായമുള്ള കുഞ്ഞും

covid-death-aluva-idukki-1
SHARE

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി. എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് മൂന്ന് മരണങ്ങളും. കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പില്‍ സി.കെ.ഗോപി ഇന്ന് രാവിലെയാണ് മരിച്ചത്. അറുപത്തിയൊമ്പത് വയസായിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. നേരത്തെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 

ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്കും  കോവിഡ് സ്ഥിരീകരിച്ചു.  തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനി ബാധിച്ച് ചിത്സയിലിരിക്കെ മരിച്ചത്. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.  

കോഴിക്കോട് ഇന്നലെ മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശിനി ആസിയയെ പനിയെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ  മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ക്വാറന്‍റീനിലാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...