ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായ സ്വര്‍ണക്കടത്ത്; 25പേര്‍ ഇപ്പോഴും ഒളിവില്‍

tvm-airport-01
SHARE

ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസില്‍ ഇരുപത്തിയഞ്ച് പേര്‍ ഇപ്പോഴും ഒളിവില്‍. എട്ട് പേര്‍ക്കെതിരെ കോഫേപോസ ചുമത്തിയെങ്കിലും രണ്ട് പേര്‍ ഒഴികെ എല്ലാവരും പുറത്തിറങ്ങിയോതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി. 700 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന സംഘം സ്വര്‍ണക്കടത്തിലെ ഇടപാടുകളും അന്വേഷിക്കും.

2019 മെയ് 13ന് 25 കിലോ സ്വര്‍ണം പിടികുടി. നയതന്ത്ര സ്വര്‍ണക്കടത്തിന് മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ട. കസ്റ്റംസ് സൂപ്രണ്ടും ബാലഭാസ്കറിന്റെ രണ്ട് സുഹൃത്തുക്കളും അടക്കം 9 പേര്‍ അറസ്റ്റില്‍. ഡി‌ആര്‍‌ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 

ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞെങ്കിലും 25 പേരെ പിടികൂടാനായില്ല. പിടികൂടിയതില്‍ 8 പേര്‍ക്കെതിരെ കോഫേപോസ ചുമത്തിയെങ്കിലും നാല് പേരെ കോടതി ഒഴിവാക്കി. രണ്ട് പേര്‍ ജാമ്യത്തിലിറങ്ങി മുങ്ങി. അങ്ങിനെ കേസിന് ഒരു വര്‍ഷം ആകുമ്പോള്‍ ജയിലിലുള്ളത് രണ്ട് പേര്‍ മാത്രം. 

ബാലഭാസ്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പ്രാഥമികമായി അന്വേഷിച്ചെങ്കിലും ഇല്ലെന്നാണ് വിവരം. ഇനി ഇവിടന്നാണ് സി.ബി.ഐ തുടങ്ങുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...