ട്രഷറിയിലെ രണ്ടു കോടി രൂപയുടെ തട്ടിപ്പ്; ഉന്നതതല അന്വേഷണമെന്ന് ഐസക്

treasury-fraud-01
SHARE

വഞ്ചിയൂര്‍ സബ്ട്രഷറിയിലെ പണം തട്ടിപ്പില്‍ ഉന്നതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ധനകാര്യസെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് മനോരമ ന്യൂസിനോട് പറഞ്ഞു. പണം തട്ടിയ സീനിയര്‍ അക്കൗണ്ട് ബിജുലാലിന്‍റെ ഭാര്യയേയും കേസില്‍ പ്രതിചേര്‍ത്തു. 

വഞ്ചിയൂര്‍ അഡീഷണല്‍ സബ്ട്രഷറിയിലെ ജില്ലാ കല്കടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയ എം ആര്‍ ബിജുലാല്‍ ട്രഷറി ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തുവെന്നാണ് ധനവകുപ്പ് കരുതുന്നത്. വിരമിക്കുന്നതിന് മുന്നോടിയായി അവധിയെടുത്ത സബ് ട്രഷറി ഓഫിസറുടെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് പണം തട്ടിയത് ഇടതുസഹയാത്രികനായ ഉദ്യോഗസ്ഥനാണെന്നത് സര്‍ക്കാരിനെയും വെട്ടിലാക്കി.

ജില്ലാ കലക്റുടെ അക്കൗണ്ടില്‍ പണത്തിന് വന്ന കുറവ് ആ ദിവസം തന്നെ കണ്ടെത്താന്‍ കഴിയാതിരുന്നത് ഗുരുതരവീഴ്ചയായാണ് വിലയിരുത്തുന്നത്  തട്ടിപ്പിനെപ്പറ്റി ധനകാര്യസെക്രട്ടറി നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടാവും ട്രഷറി വകുപ്പില്‍ ആരുടെയൊക്കെ തലയുരുളുമെന്ന് നിശ്ചയിക്കുക. കുറ്റക്കാര്‍ സര്‍വീസിലുണ്ടാവില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കി. 

കലക്ടറുടെ അക്കൗണ്ടിലുള്ള രണ്ടു കോടി ബിജുലാല്‍ സ്വന്തം ട്രഷറി അക്കൗണ്ടിലേക്കും അതില്‍ നിന്ന് 60 ലക്ഷം രൂപ അന്നുതന്നെ മറ്റൊരു സേവിങ് അക്കൗണ്ടിലേക്ക് മാറ്റി. ഇതു പലതവണയായി പിന്‍വലിക്കുകയും ചെയ്തു. ക്രമക്കേട് കണ്ടെത്തിയതോടെ ബാക്കി തുക ബിജുലാലിന് പിന്‍വലിക്കാനായില്ല. അധ്യാപികയായ ബിജുലാലിന്റെ ഭാര്യയേയും വഞ്ചിയൂര്‍ പൊലീസ് കേസില്‍ പ്രതിയാക്കി. ബിജുലാല്‍ ഒളിവിലാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...