ഇന്ന് 6 കോവിഡ് മരണം കൂടി; തൃക്കരിപ്പൂരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

covid-treatment
SHARE

സംസ്ഥാനത്ത് ഇന്ന് പിഞ്ചുകുഞ്ഞടക്കം ആറുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജിക്ക് റാപ്പിഡ് െടസ്റ്റിലാണ് കോവി‍ഡ് സ്ഥിരീകരിച്ചത്.  കൊല്ലം ജില്ലാ ജയിലില്‍ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍  മൂന്നുപേരെ ആശുപത്രിയിലേക്കു മാറ്റി. ജയിലിന്‍റെ ഒരു ഭാഗം കോവിഡ് ചികിത്സാകേന്ദ്രമാക്കി. ഇടുക്കി ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ പഞ്ചായത്ത് ഒാഫിസിലെത്തിയവര്‍ ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശം. പഞ്ചായത്ത് ഓഫിസ് അടച്ചു. 

തൃക്കരിപ്പൂരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ പഞ്ചായത്തിലാണ് നാളെ മുതല്‍ ഒരാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. ഗ്രാമീണമേഖലയില്‍ ഒന്നിടവിട്ട ദിവസം അവശ്യസാധനങ്ങളുടെ കടതുറക്കാം. ടൗണ്‍ ഭാഗം പൂര്‍ണമായി അടച്ചിടും, അനാവശ്യമായി സ്വകാര്യവാഹനങ്ങള്‍ പുറത്തിറക്കരുതെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. 

ഇതിനിടെ, 11 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്കും ഏഴ് പൊലീസുകാര്‍ക്കും കോവിഡ്. പൊലീസ് ആസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്കുകൂടി കോവിഡ്. പൊലീസ് ഗസ്റ്റ് ഹൗസില്‍ ഒരു പൊലീസുകാരനും ജീവനക്കാരനും കോവിഡ്.

കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിൽ ഇന്നലെ മരിച്ച 11 മാസം പ്രായമുള്ള പെൺകുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം പുളിക്കൽ സ്വദേശിനി ആസിയയെ പനിയെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ചികിൽസ 4 ഡോക്ടർമാർ ഉൾപ്പടെ 8 ആരോഗ്യ പ്രവർത്തകർ ക്വാറൻറീനിൽ പ്രവേശിച്ചു. കുഞ്ഞിനെ പ്രവേശിച്ച തീവ്രപരിചരണ വിഭാഗത്തിന്റെ ഒരു ഭാഗം അടച്ചെങ്കിലും അണുവിമുക്തമാക്കിയതിനു ശേഷം തുറന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി കളമശേരി മെഡിക്കല്‍ കോളജില്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഏലിക്കുട്ടി ദേവസ്യയ്്ക്കും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശിനിയായ ഷഹര്‍ ബാനുവും കണ്ണൂര്‍ ചക്കരക്കല്‍ തലമുണ്ട സ്വദേശി സജിത്തും കോവിഡ് ബാധിച്ച് മരിച്ചു. 

കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ  വയനാട് വാളാട് പ്രദേശത്ത് എടത്തന കുറിച്യ കോളനിയിലെ  കെ.സി.ചന്ദ്രനാണ് കുഴഞ്ഞ് വീണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.  ട്രൂ നാറ്റ് പരിശോധനക്കായി സ്രവം അയച്ചു. കോളനിയിലെ മുഴുവൻ പേർക്കും ആന്റിജൻ ടെസ്റ്റ്‌ നടത്താനാണ് തീരുമാനം. ലാർജ് ക്ലസ്റ്ററായ വാളാട് നേരത്തെ ആദിവാസി വിഭാഗത്തിൽപെട്ട രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം കൊല്ലം ജില്ലാ ജയിലില്‍ 14 തടവ്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി.  ജയിലിന്‍റെ ഒരു ഭാഗം കോവിഡ് ചികിത്സാ കേന്ദ്രമാക്കി. ജയിലിലെ മറ്റ്  തടവുകാരുടെയും ജീവനക്കാരുടെയും ആന്‍റിജന്‍ പരിശോധന തുടങ്ങിട്ടുണ്ട്. തിരുവനന്തപുരത്ത്  കോർപറേഷന് കീഴിലെ  പെരുന്താന്നി, വെള്ളറട  ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, വെള്ളറട, കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര എന്നീ വാർഡുകളെ കണ്ടെയ്ന്‍മെെന്‍റ് സോണാക്കി. കരകുളം ഗ്രാമപഞ്ചായത്തിന് കീഴിലെ മുക്കോല, പ്ലാത്തറ എന്നീ  വാർഡുകളെ കണ്ടെയിൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...