കോഴിക്കോട്ടും തിരുവനന്തപുരത്തും മരണങ്ങള്‍; ഇന്ന് 9 കോവിഡ് മരണം

covid-kollam
SHARE

സംസ്ഥാനത്ത് ഇന്ന് പിഞ്ചുകുഞ്ഞടക്കം ഒമ്പതുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിൽ ഇന്നലെ മരിച്ച 11 മാസം പ്രായമുള്ള ആസിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ഇരിക്കെ മരിച്ച വടകര ചോമ്പാല സ്വദേശി പുരുഷോത്തമനും കോവിഡ് സ്ഥിരീകരിച്ചു.  ഫറോക്ക് സ്വദേശി പ്രഭാകരനും കോവിഡ് ബാധിച്ച് മരിച്ചു. 

തിരുവനന്തപുരം നെയ്യാറ്റിന്‍കര വടകോട് സ്വദേശി ക്ലീറ്റസ് കോവിഡ് ബാധിച്ച് മരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പ്രസാദിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റെടുത്ത് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജിക്ക് റാപ്പിഡ് െടസ്റ്റിലാണ് കോവി‍ഡ് സ്ഥിരീകരിച്ചത്. 

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി കളമശേരി മെഡിക്കല്‍ കോളജില്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഏലിക്കുട്ടി ദേവസ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശിനിയായ ഷഹര്‍ ബാനുവും കണ്ണൂര്‍ ചക്കരക്കല്‍ തലമുണ്ട സ്വദേശി സജിത്തും കോവിഡ് ബാധിച്ച് മരിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...