ലാസ്റ്റ് ഗ്രേഡ് നിയമനം പിഎസ്‌സിക്ക് കൈമാറുന്നില്ല; ഉദ്യോഗാര്‍ഥികള്‍ പെരുവഴിയില്‍

psc-last-grade-1
SHARE

ലാസ്റ്റ് ഗ്രേഡ് നിയമനം പി.എസ്.സിക്ക് കൈമാറാതെ സര്‍വകലാശാലകളും സര്‍ക്കാരും ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ജോലിസാധ്യത  നഷ്ടപ്പെടുത്തുന്നു. കേരളത്തിലെ സര്‍വകലാശാലകളില അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ട് 2015ല്‍ നിയമ നിര്‍മാണം വന്നിട്ടും ഇതുവരെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. താല്‍ക്കാലികക്കാരെ സംരക്ഷിക്കാനാണ് നിയമനം പി.എസ്.സിക്ക് വിടുന്നത്  വൈകിപ്പിക്കുന്നതെന്ന ആരോപണം ഉയരുന്നു.

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനം പി.എസ്.സി വഴിയാക്കാനുള്ള നിയമം 2015 ല്‍ പാസായിട്ടും ഇത് നടപ്പാക്കാനാവശ്യമായ സ്്പെഷല്‍ റൂള്‍സ് രൂപീകരിച്ചിട്ടില്ല. ഈ മെല്ലെപ്പോക്കിന് സര്‍വകലാശാലകള്‍ക്കും സര്‍ക്കാരിനും പങ്കുണ്ട്. 2017 ചട്ടങ്ങള്‍ തയ്യാറാകുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചതാണ്. എന്നിട്ടും മൂന്ന് വര്‍ഷമായിട്ടും ഒരു നടപടിയുമായിട്ടില്ല. ഇതോടെ ലാസ്്റ്റ് ഗ്രേഡ് പി.എസ്.സി ലിസ്റ്റിലുള്ള നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പെരുവഴിയിലായി. 

സര്‍വകലാശാലകള്‍ എല്ലാ തസ്തികളും കൃത്വമായി റിപ്പോര്‍ട്ട് ചെയ്താല്‍ മൂവായിരം വരെ പേര്‍ക്ക് ജോലിലഭിക്കും. താല്‍ക്കാലികക്കാരെ ജോലിയില്‍ നിലനിറുത്താനാണ് ചട്ടങ്ങള്‍രൂപീകരിക്കുന്നത് വൈകിപ്പിച്ച് നിയമനപ്രക്രിയ അപ്പാടെ അട്ടിമറിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...