സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ 2,868 മെട്രിക് ടണ്‍ ധാന്യം നശിച്ചു; വൻവീഴ്ച

ration-rice-4
SHARE

സംസ്ഥാനത്തെ സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ 2,868 മെട്രിക് ടൺ റേഷനരിയും ഗോതമ്പും നശിച്ച നിലയിൽ. ഇതിൽ 1300 മെട്രിക് ടണ്ണും വളത്തിനോ കാലിത്തീറ്റക്കോ  നൽകണമെന്ന്  ഡെപ്യൂട്ടി റേഷനിങ് കൺട്രോളർമാർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ  നിർദേശിച്ചു. നെടുമങ്ങാട് താലൂക്കിൽ മാത്രം 935 മെട്രിക് ടൺ അരി നശിച്ചതായി  പരിശോധനയിൽ കണ്ടെത്തി.

നെടുമങ്ങാട് താലൂക്കിലെ പുലിപ്പാറ ഗോഡൗണിലെ ദൃശ്യങ്ങളാണിത്. സാധാരണക്കാർക്ക് റേഷൻ കട വഴി വിതരണം ചെയ്യേണ്ട അരിയും ഗോതമ്പും പുഴുവരിച്ച് നശിച്ച് കിടക്കുന്നു. താലൂക്കിലെ അഞ്ച് ഗോഡൗണുകളിൽ മാത്രം  935 മെട്രിക് ടൺ അരി. ഇതിൽ 343 മെട്രിക് ടൺ ഒന്നുകിൽ കുഴിച്ചു മൂടണം. അല്ലെങ്കിൽ വളത്തിനോ കാലിത്തീറ്റക്കോ നൽകണം. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള  ഏഴു ജില്ലകളിലായി ആകെ നശിച്ചത് 2445 മെട്രിക് ടൺ അരി. ഇതിൽ 190 മെട്രിക് ടൺ കുഴിച്ചു മൂടുകയോ വളത്തിന് നൽകുകയോ ചെയ്യണം. 691 മെട്രിക് ടൺ കാലിത്തീറ്റ കമ്പനികൾക്ക് നൽകുക. ശേഷിക്കുന്ന 1563 മെട്രിക് ടൺ മില്ലുകളിൽ കൊടുത്ത്  കഴുകി വൃത്തിയാക്കിയാൽ  പകുതിയെങ്കിലും ഉപയോഗിക്കാനായേക്കും.

തൃശൂർ മുതൽ കാസർകോട് വരെയുള്ള  ഡിപ്പോകളിലായി 378.25 മെട്രിക് ടൺ അരിയും 45.19 മെട്രിക് ടൺ ഗോതമ്പുമാണ് നശിച്ച നിലയിൽ കണ്ടത്. ഇതിൽ വെറും 955 കിലോ മാത്രമാണ് കഴുകി വൃത്തിയാക്കി  ഉപയോഗിക്കാനാകുന്നത്. എഫ്സി ഐയിൽ നിന്നെടുക്കുന്ന അരി മുൻഗണന ക്രമത്തിൽ റേഷൻ വിതരണത്തിന് നൽകുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതാണ് ഇത്രത്തോളം  അരി നശിക്കാൻ കാരണം. ഉദ്യോഗസ്ഥർ നിർദേശിച്ചാൽ പോലും മിക്കയിടത്തും തൊഴിലാളികൾ ഇതിന് തയാറാകാറില്ല. ഗോഡൗണുകളിലെ അപര്യാപ്തയാണ് മറ്റൊരു പ്രതിസന്ധി. ഭക്ഷ്യ ഭദ്രത നയം നടപ്പാക്കി നാല്  വർഷം കഴിഞ്ഞിട്ടും ഇന്നും ചോർന്നൊലിക്കുന്നതും ഗോഡൗണുകളിലാണ് സംഭരണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...