ഡിവൈഎസ്പിക്ക് കോവിഡ്; കൊല്ലത്ത് 14 തടവുകാര്‍ക്കും രോഗം; ആശങ്ക

covid-police-2
SHARE

സംസ്ഥാനത്ത് ഇന്ന് പിഞ്ചുകുഞ്ഞടക്കം അഞ്ചുേപ‍ര്‍ കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം ജില്ലാ ജയിലില്‍ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍  മൂന്നുപേരെ ആശുപത്രിയിലേക്കു മാറ്റി. ജയിലിന്‍റെ ഒരു ഭാഗം കോവിഡ് ചികിത്സാകേന്ദ്രമാക്കി. ഇടുക്കി ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ പഞ്ചായത്ത് ഒാഫിസിലെത്തിയവര്‍ ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശം. പഞ്ചായത്ത് ഓഫിസ് അടച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്കും നാല് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പൊലീസ് ആസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്കുകൂടി കോവിഡ്. തിരുവനന്തപുരം പട്ടം തേക്കുംമൂട് ബണ്ട് കോളനിയില്‍ 17 പേര്‍ക്കുകൂടി കോവിഡ് ബണ്ട് കോളനിയില്‍ മൂന്നുദിവസത്തിനിടെ കോവിഡ് ബാധിച്ചത് 52 പേര്‍ക്ക്.

കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിൽ ഇന്നലെ മരിച്ച 11 മാസം പ്രായമുള്ള പെൺകുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം പുളിക്കൽ സ്വദേശിനി ആസിയയെ പനിയെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ചികിൽസ 4 ഡോക്ടർമാർ ഉൾപ്പടെ 8 ആരോഗ്യ പ്രവർത്തകർ ക്വാറൻറീനിൽ പ്രവേശിച്ചു. കുഞ്ഞിനെ പ്രവേശിച്ച തീവ്രപരിചരണ വിഭാഗത്തിന്റെ ഒരു ഭാഗം അടച്ചെങ്കിലും അണുവിമുക്തമാക്കിയതിനു ശേഷം തുറന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി കളമശേരി മെഡിക്കല്‍ കോളജില്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഏലിക്കുട്ടി ദേവസ്യയ്്ക്കും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശിനിയായ ഷഹര്‍ ബാനുവും കണ്ണൂര്‍ ചക്കരക്കല്‍ തലമുണ്ട സ്വദേശി സജിത്തും കോവിഡ് ബാധിച്ച് മരിച്ചു. 

കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ  വയനാട് വാളാട് പ്രദേശത്ത് എടത്തന കുറിച്യ കോളനിയിലെ  കെ.സി.ചന്ദ്രനാണ് കുഴഞ്ഞ് വീണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.  ട്രൂ നാറ്റ് പരിശോധനക്കായി സ്രവം അയച്ചു. കോളനിയിലെ മുഴുവൻ പേർക്കും ആന്റിജൻ ടെസ്റ്റ്‌ നടത്താനാണ് തീരുമാനം. ലാർജ് ക്ലസ്റ്ററായ വാളാട് നേരത്തെ ആദിവാസി വിഭാഗത്തിൽപെട്ട രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം കൊല്ലം ജില്ലാ ജയിലില്‍ 14 തടവ്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതില്‍ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി.  ജയിലിന്‍റെ ഒരു ഭാഗം കോവിഡ് ചികിത്സാ കേന്ദ്രമാക്കി. ജയിലിലെ മറ്റ്  തടവുകാരുടെയും ജീവനക്കാരുടെയും ആന്‍റിജന്‍ പരിശോധന തുടങ്ങിട്ടുണ്ട്. തിരുവനന്തപുരത്ത്  കോർപറേഷന് കീഴിലെ  പെരുന്താന്നി, വെള്ളറട  ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, വെള്ളറട, കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര എന്നീ വാർഡുകളെ കണ്ടെയ്ന്‍മെെന്‍റ് സോണാക്കി. കരകുളം ഗ്രാമപഞ്ചായത്തിന് കീഴിലെ മുക്കോല, പ്ലാത്തറ എന്നീ  വാർഡുകളെ കണ്ടെയിൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...