അമിതാഭ് ബച്ചന് കോവിഡ് ഭേദമായി; ആശുപത്രി വിട്ടു

Amitabh-Bachchanlockdown-video
SHARE

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കോവിഡ് ഭേദമായി. പുതിയ പരിശോധനാഫലം നെഗറ്റീവായതോടെ ആശുപത്രിവിട്ടു. മുംബൈ ജുഹുവിലെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. എന്നാല്‍ മകന്‍ അഭിഷേക് ബച്ചന്‍റെ പരിശോധനാഫലം വീണ്ടും പോസിറ്റീവായി. മുംബൈ നാനാവതി ആശുപത്രയിലാണ് അഭിഷേക് ചികില്‍സയിലുള്ളത്. ഭാര്യ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യാ ബച്ചനും നേരത്തെതന്നെ രോഗം ഭേദമായിരുന്നു. കഴിഞ്ഞമാസം 11നാണ് ബച്ചന്‍ കുടുംബത്തിലെ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...