വിഴുങ്ങിയ നാണയം ആമാശയത്തില്‍; എക്സ് റേ ദൃശ്യങ്ങള്‍ പുറത്ത്

aluva-child-xray-01
SHARE

നാണയം വിഴുങ്ങിയ കുഞ്ഞിന്‍റെ എക്സ് റേയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. നാണയമിരിക്കുന്നത് ആമാശയത്തിലെന്ന് എക്സ് റേയില്‍ വ്യക്തമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ ആലുവയിലും ആലപ്പുഴയിലും എടുത്ത എക്സ് റേയുടേത്. വിഡിയോ റിപ്പോർട്ട് കാണാം.

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ദാരുണാന്ത്യം. 24 മണിക്കൂറിനിടെ മൂന്നു സർക്കാർ ആശൂപത്രികൾ കയറിയിറങ്ങിയിട്ടും കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകാൻ ആരും തയ്യാറായില്ലെന്ന് പരാതി. വാർത്ത പുറത്തുവന്നതിന് പിന്നാലെ സർക്കാർ അന്വേഷണത്തിന് നടപടി തുടങ്ങി.

കണ്ടെയ്ൻമെന്റ് സോണായ ആലുവ കടുങ്ങലൂരിൽ നിന്നുള്ള മൂന്നു വയസുകാരൻ പൃഥ്വിരാജിനെ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ആണ് നാണയം വിഴുങ്ങിയ നിലയിൽ ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അവിടെ നടത്തിയ എക്‌സ്‌റേ പരിശോധനക്ക് ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചു. ഇവിടെ രണ്ടിടത്തും പീഡിയാട്രിക് സർജൻ ഇല്ലാത്തതിനാൽ കുട്ടിയെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് അയച്ചു. 

പ്രശ്നം ഗുരുതരമല്ലെന്നും ആവശ്യമെങ്കിൽ മൂന്നു ദിവസത്തിന് ശേഷം ശസ്ത്രക്രിയ നടത്താമെന്നും നിർദേശിച്ചു അവിടെനിന്നും തിരിച്ച് അയക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. രാത്രി വീട്ടിൽ തിരിച്ചെത്തി എന്നാൽ പുലർച്ചെ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ച് വീണ്ടും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചയാളും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു. 

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് എത്തിയതിനാൽ കിടത്തി ചികിത്സക്ക് ആശൂപത്രികൾ തയ്യാറായില്ലെന്ന് ബന്ധുക്കൾക്ക് പരാതിയുണ്ട്. വിവരങ്ങൾ പുറത്തുവന്നതോടെയാണ് സർക്കാർ ഇടപെട്ടത്. ആശുപത്രികൾക്ക് വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...