ചികില്‍സ നിഷേധിച്ചെന്ന് കുട്ടിയുടെ അമ്മൂമ്മ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

aluva-child-death-04
SHARE

ആലുവ കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്‍ മരിച്ചു.  മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിട്ടും ചികില്‍സ ലഭിച്ചില്ലെന്ന് കുട്ടിയുടെ അമ്മൂമ്മ പറഞ്ഞു. ആലുവ ജില്ലാആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലുമാണ് കുട്ടിയെ എത്തിച്ചത്.  മെഡിക്കല്‍ കോളജില്‍ പരിശോധനകള്‍ക്കു ശേഷം കുട്ടിയെ വീട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. 

ആലുവയിൽ കുട്ടി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും, അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി‌യെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

വെള്ളവും പഴവും നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് ചികില്‍സ നിഷേധിക്കുക ആയിരുന്നെന്ന് കുട്ടിയെ ആശുപത്രികളിലെത്തിക്കാന്‍ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

അതേസമയം, വിഴുങ്ങിയ നാണയമല്ല മരണകാരണമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതർ. നാണയം കിടന്നത് ആമാശയത്തില്‍. കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നില്ല. സ്വാഭാവികമായി പുറത്തുപോകുന്ന അവസ്ഥയിലായിരുന്നു നാണയം. കുഞ്ഞിന് ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നുവെന്നും സൂപ്രണ്ട് മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...