നാണയമല്ല മരണകാരണം; കൂടുതൽ പരിശോധനവേണം: ആശുപത്രി അധികൃതർ

child-death-doctors-2
SHARE

മൂന്നു വയസുകാരന്റെ മരണത്തില്‍ ചികില്‍സാപിഴവുണ്ടെന്ന് കുടുംബം ആരോപിക്കുമ്പോള്‍ നാണയം വിഴുങ്ങുന്നത് മരണകാരണമാകില്ലെന്ന് ഡോക്ടര്‍മാര്‍. മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് ബന്ധപ്പെട്ട ആശുപത്രിയുടെ നിലപാട്.

വിഴുങ്ങിയ നാണയം ശ്വാസകോശത്തില്‍ തങ്ങിയില്ല, ഇത് കുട്ടിയുടെ ആമാശത്തിലെത്തിയതായി ആലുവ ആശുപത്രിയില‍ നടത്തിയ എക്സ്റേ പരിശോധനയില്‍ തന്നെ വ്യക്തമായി. ഇതുമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴും ഡോക്ടര്‍മാരുടെ നിലപാട് അപകടമില്ല എന്നു തന്നെയായിരുന്നു. ചോറും പഴവും നല്‍കിയാല്‍ നാണയം സ്വാഭാവികമായി പുറത്തുപോകുമെന്ന് അമ്മയെ ആശ്വസിപ്പിച്ചു. എങ്കിലും വിദഗ്ധ പരിശോധന ഉദ്ദേശിച്ച് സൗജന്യമായി ആംബുലന്‍സ് വിട്ടുകൊടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ചു. ഇതാണ് ഔദ്യോഗിക വിശദീകരണം. കുട്ടിക്ക് അസ്വസ്ഥതകള്‍ ഒന്നുമുണ്ടായില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

എക്സ്റേ വിലയിരുത്തലിന് പുറമെ കൂടുതല്‍ പരിശോധന ആലപ്പുഴയില്‍ നടന്നു. നാണയം ആമാശത്തില്‍ എത്തിയതിനാല്‍ അപകടമില്ലെന്ന് രണ്ട് ഡോക്ടര്‍മാരും നിലപാടെടുത്തു. കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നുമില്ല. സ്വാഭാവികമായി പുറത്തുപോകുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നു. ഇതിനാലാണ് തിരിച്ചയച്ചതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആര്‍.വി.രാംലാല്‍ വിശദീകരിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...