മത്തായിയുടെ മരണം; 8 വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

mathayi-death-2
SHARE

പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. റേഞ്ച് ഓഫിസര്‍ ഉള്‍പ്പെടെ എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. വിഡിയോ സ്റ്റോറി കാണാം. 

പത്തനംതിട്ട കുടപ്പനയിലെ മത്തായിയുടെ മരണം വനംവകുപ്പ് കസ്റ്റഡിയില്‍ നടന്ന കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി വിവരം പുറത്തുവന്നത്. പ്രതികളെ അറസ്റ്റുചെയ്യുന്നതുവുരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് വീട്ടുകാര്‍. മത്തായിയുടെത് ആത്മഹത്യയാണെന്ന മഹസര്‍ റിപ്പോര്‍ട്ട് വനംവകുപ്പ് റാന്നി കോടതിയില്‍ സമര്‍പ്പിച്ചു.

മത്തായിയെ വനത്തിലെത്തിച്ച് വെള്ളത്തിൽ മുക്കി മർദിച്ചവശനാക്കിയെന്ന് സഹോദരൻ പറഞ്ഞു. നിലവിലെ അന്വേഷണം തൃപതികരമല്ല. നീതിപൂർവമായ അന്വേഷണമാണ് വേണ്ടതെന്നും കുടുംബം പറഞ്ഞു. കുറ്റാരോപിതരെ ചോദ്യം ചെയ്യാൻ പോലും തയാറായിട്ടില്ല എന്ന് മത്തായിയുടെത് അത് മഹത്യയാണെന്ന് റാന്നി കോടതിയിൽ സമർപ്പിച്ച മഹസർ റിപ്പോർട്ടിൽ വനം വകുപ്പ് ആവകാശപ്പെടുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...