ഒരു കോവിഡ് മരണംകൂടി; വ്യാഴാഴ്ച മരിച്ച കണ്ണൂർ സ്വദേശിയുടെ ഫലം പോസിറ്റീവ്

covid-19
SHARE

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. കണ്ണൂര്‍ കോട്ടയം അങ്ങാടിയില്‍ മരിച്ച മഹമ്മൂദിന്റെ പരിശോധനാഫലം പോസിറ്റീവ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. വിദേശത്തുനിന്ന് എത്തി വീട്ടില്‍ ക്വാറന്റീനിലായിരുന്നു.

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് എസ്.ഐ ഉള്‍പ്പെടെ നാലു  പേര്‍കൂടി മരിച്ചു.  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് എസ്ഐ വി.പി. അജിതന്‍ മരിച്ചു. വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്. പെരുവയല്‍ സ്വദേശി രാജേഷും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. ഇന്ന് പുലർച്ചെ പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ച വാണിയംകുളം സ്വദേശിനിയായ സിന്ധുവിനും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കൊച്ചിയില്‍ മരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് രോഗബാധ സ്ഥിരീകരിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...