കേരളത്തില്‍ ബിജെപി-സിപിഎം ധാരണ; അജിത് ഡോവലും പങ്കാളി: മുല്ലപ്പള്ളി

mullappally-ramachandran-1
SHARE

കേരളത്തില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കി തിരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള അമിത് ഷായുടെ ഓപ്പറേഷനില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കാളിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാവ്‌ലിന്‍ കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം ‘നേരേ ചൊവ്വേ’യില്‍ ആരോപിച്ചു. 

തന്റെ പരാമര്‍ശങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നല്ല സ്പിരിറ്റിലാണ് എടുത്തതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തനിക്കെതിരെ വ്യക്തിപരമായി ഒന്നും പറയാന്‍ ടീച്ചര്‍ തയ്യാറായില്ല. ആ നിലപാടിനോട് ബഹുമാനമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ‘നേരേ ചൊവ്വേ’യില്‍ പറഞ്ഞു.

ആര്‍എസ്എസ് ശാഖയില്‍ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയനായ എസ്.രാമചന്ദ്രന്‍പിള്ള പൂര്‍ണമായും അതില്‍നിന്ന് മോചിതനായെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...