സ്വപ്നയും സന്ദീപും അറ്റാഷയെ പറ്റിച്ചും സ്വര്‍ണം കടത്തി; ചുരുളഴിയുന്നു

swapna-sandeep-1
SHARE

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറ്റാഷയെ പറ്റിച്ചും സ്വര്‍ണം കടത്തി. കൂടുതല്‍ കമ്മിഷന്‍ ചോദിച്ചതോടെയാണ് കടത്തിയ സ്വര്‍ണത്തിന്റെ അളവ് കുറച്ച് പറഞ്ഞ് അറ്റഷെയെ കബളിപ്പിച്ചത്.  ലോക്ക് ഡൗണിന് മുന്‍പ് വരെ 20 തവണ സ്വര്‍ണം കടത്തിയ പ്രതികള്‍ ഓരോ തവണയും അഞ്ച് മുതല്‍ ഏഴ് കിലോ വരെയാണ് കേരളത്തിലെത്തിച്ചത്. 

എന്നാല്‍ അറ്റാഷയോട് മൂന്ന് കിലോ സ്വര്‍ണം മാത്രമാണ് കടത്തിയതെന്ന് കുറച്ച് പറഞ്ഞായിരുന്നു കബളിപ്പിക്കല്‍. അറ്റാഷയ്ക്ക് കൂടുതല്‍ തുക കമ്മിഷന്‍ നല്‍കിയെന്ന് പറഞ്ഞ് പ്രതികള്‍ കെ.ടി.റമീസിനെയും കബളിപ്പിച്ചതായി മൊഴികൊടുത്തു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...