ഇന്ന് 5 കോവിഡ് മരണം കൂടി; വയോജന കേന്ദ്രങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

covid-death-5
SHARE

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് എസ്.ഐ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു മരിച്ച ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് എസ്ഐ വി.പി. അജിതന്‍. വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്. ഹൃദ്രോഗവും പ്രമേയവും ഉണ്ടായിരുന്നു. പെരുവയല്‍ സ്വദേശി രാജേഷും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. 45 വയസായിരുന്നു. ഇന്ന് പുലർച്ചെ പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ച വാണിയംകുളം സ്വദേശിനിയായ സിന്ധുവിനും കോവിഡ് സ്ഥിരീകരിച്ചു. ദീർഘനാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു 34 വയസുകാരിയായ സിന്ധു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമുവും ഇന്ന് മരിച്ചു. ഇന്നലെ കൊച്ചിയില്‍ മരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചു. 

സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് രോഗം ബാധിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിക്കുന്നത്. ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്ന അജിതന് ഭാര്യയിൽ നിന്നാണ് കോവിഡ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഭാര്യ ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയാണ്. ഇവർക്ക് കോവിഡ് ബാധിച്ചത് ചെറുതോണി കോളനിയിലുള്ള സ്ത്രീയിൽ നിന്നാണ്.

ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ മകനും കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭാര്യയും മകനും കഴിഞ്ഞ ദിവസം കോവിഡ് മുക്തരായിരുന്നു. മൃതദേഹം പൂച്ചപ്രയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരിച്ചു. 

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയോജന കേന്ദ്രങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ മാത്രമെ പുറത്തുപോകാവൂ. പുറത്തുപോകുന്നയാള്‍ അന്തേവാസികളുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും, നിര്‍ദേശം ലംഘിച്ചാല്‍ നടപടിയെന്നും മുന്നറിയിപ്പുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...