സംസ്ഥാനത്ത് 17 പുതിയ ഹോട്സ്പോട്ടുകൾ; 23 പ്രദേശങ്ങളെ ഒഴിവാക്കി

containment-zone-01
SHARE

സംസ്ഥാനത്ത് ശനിയാഴ്ച 17 പുതിയ ഹോട്സ്പോട്ടുകൾ നിലവിൽ വന്നു. 23 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്താകെ നിലവില്‍ 492 ഹോട്‌സ്‌പോട്ടുകളാണ് ഉള്ളത്.

പുതിയ ഹോട്സ്പോട്ടുകൾ

കാസർകോട്: തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), പുല്ലൂര്‍ പെരിയ (കണ്ടെയ്‌ൻമെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14)

കോട്ടയം: എരുമേലി (1), ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയര്‍കുന്നം (15)

കോഴിക്കോട്: ഉണ്ണികുളം (12), അത്തോളി (2)

പത്തനംതിട്ട: കല്ലൂപ്പാറ (13), പ്രമദം (19)

തൃശൂര്‍: കാട്ടൂര്‍ (6)

കൊല്ലം: നീണ്ടകര (2, 3, 12)

ഒഴിവാക്കിയ പ്രദേശങ്ങൾ

തൃശൂര്‍: അവിനിശേരി (വാര്‍ഡ് 13), പുതൂര്‍ (3), നെന്മണിക്കര (6, 7), ആളൂര്‍ (1, 17), എരുമപ്പെട്ടി (9), തൃക്കൂര്‍ (7, 8), 

പൂമംഗലം (8), ചൂണ്ടല്‍ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14), വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12)

കൊല്ലം: പനയം (എല്ലാ വാര്‍ഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും)

ഇടുക്കി: രാജക്കാട് (എല്ലാ വാര്‍ഡുകളും), കാഞ്ചിയാര്‍ (11, 12)

പത്തനംതിട്ട: റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3)

സമ്പര്‍ക്കരോഗബാധ തുടരുന്നതിനൊപ്പം സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. 1128 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചപ്പോള്‍, 24 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. എട്ടുമരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എട്ട് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ  81 ലേക്ക് മരണ സംഖ്യ ഉയര്‍ന്നു. 

മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു,ആലുവ സ്വദേശി അഷ്‌റഫ്  എറണാകുളം സ്വദേശി എയ്ഞ്ചല്‍ , കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ , നെടുമങ്ങാട് സ്വദേശി ബാബു , കോഴിക്കോട് സ്വദേശി നൗഷാദ്  കൊല്ലത്തെ അസുമ ബീവി ,  ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്‍ എന്നിവരാണ് മരണമടഞ്ഞവര്‍.  1129 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 880 ഉും സമ്പര്‍ക്കരോഗബാധിതരാണ്. 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും  രോഗം വന്നു. 58 പേരുടെ ഉറവിടമറിയില്ല. ഇരിങ്ങാലക്കുട കെ.എസ്.ഇയില്‍ 11 ജീവനക്കാര്‍ക്കും കെ.എല്‍.എഫ് കമ്പനിയില്‍ അഞ്ചുപേര്‍ക്കും കോവിഡ് ബാധിച്ചു. 

ആകെരോഗബാധിതരില്‍ വിദേശത്തുനിന്ന്  വന്നവര്‍ 89 ഉും , മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 114 പേരും ഉള്‍പ്പെടുന്നു. തിരുവനന്തപുരം , കാസര്‍കോട് , മലപ്പുറം ജില്ലകളില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. തിരുവനന്തപുരം 259, കാസര്‍കോട് 153, മലപ്പുറം 141, കോഴിക്കോട് 95,പത്തനംതിട്ട 85, തൃശൂര്‍ 76, ആലപ്പുഴ 67, എറണാകുളം 59,കോട്ടയം 47, പാലക്കാട് 47, വയനാട് 46,  കൊല്ലം 35, ഇടുക്കി 14, കണ്ണൂര്‍ 5 ഇങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്. 752 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് 10,862 പേരാണ്ചികില്‍സയില്‍ ഉള്ളത്. ഒരുലക്ഷത്തി നാല്‍പ്പത്തി മൂവായിരം പേര്‍ നിരീക്ഷണത്തിലുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...