ബവ്കോയ്ക്ക് വന്‍ നഷ്ടമുണ്ടാക്കി ബവ്ക്യൂ ആപ്; നേട്ടം ബാറുകൾക്ക്

bevco-bevq-1
SHARE

ബവ്ക്യൂ ആപ്, ആപ്പിലാക്കിയ ബവ്റിജസ് കോര്‍പറേഷന് വന്‍ വരുമാന നഷ്ടം. ഈ മാസം  ഇതുവരെ ഗോഡൗണുകളില്‍ നിന്നു 900 കോടിയുടെ മദ്യം വിറ്റതില്‍ 600 കോടിയും പോയത് ബാറുകള്‍ക്ക്. ജനപ്രിയ ബ്രാന്‍ഡുകളൊന്നും തന്നെ ബവ്റിജസ് ഔട്ട്ലെറ്റുകളില്‍ കിട്ടാനില്ല. ഇതെല്ലാം ഗോഡൗണുകളില്‍ നിന്ന് ബാറിലേക്കാണ് പോകുന്നത്. 

ജൂലൈ മൂന്നു മുതല്‍ 25 വരെ ഗോഡൗണുകളില്‍  നിന്നു ആകെ വിറ്റ 920 കോടിയുടെ മദ്യത്തില്‍   320 കോടിയുടെ മദ്യം മാത്രം ബവ്റിജസിനു  പോയപ്പോള്‍ 600 കോടിയുടെ മദ്യവും പോയത് ബാറുകളിലേക്കാണ്. അതായത് ബാറുകളില്‍ വില്‍പന കൂടിയപ്പോള്‍ ഔട്്ലെറ്റുകളില്‍ വില്‍പന കുറഞ്ഞു. നേരത്തെ ആകെ വരുമാനത്തില്‍ 720 കോടി രൂപ പ്രതിമാസം നികുതിയിനത്തില്‍ മാത്രം നല്‍കിയിരുന്ന ബവ്റിജസ് കോര്‍പറേഷന്‍ ആപ് വന്നതിനുശേഷം വന്‍ വരുമാന നഷ്ടത്തിലേക്കാണ് പോകുന്നത്. 

നേരത്തെ ദിനം പ്രതി 32 കോടി ശരാശരി വിറ്റുവരവുണ്ടായിരുന്ന ഔട്്ലെറ്റുകളില്‍ ആപ് വന്നതിനുശേഷം 9 മുതല്‍ 10.5 കോടിയായി കുറഞ്ഞു. വിലക്കുറവുള്ള ജനപ്രിയ ബ്രാന്‍ഡുകള്‍ 65 ശതമാനം ഔട്്ലെറ്റുകള്‍ വഴി വിതരണം ചെയ്യണമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. എന്നാല്‍ ഇപ്പോള്‍ ബാറുകള്‍ക്ക് ആവശ്യപ്പെടുന്നതനുസരിച്ച് കൊടുക്കാമെന്നതായി ഈ ഉത്തരവു മാറ്റുകയും ചെയ്തു. 

ബെവ് ക്യൂ ആപില്‍ നിന്നു കൂട്ടത്തോടെ ടോക്കണുകള്‍ ബാറുകളിലേക്ക് പോകുന്നതിനോടൊപ്പം ടോക്കണില്ലാതെയും ബാറുകളില്‍ നിന്നു മദ്യം നല്‍കുന്നതായും പരാതി എക്സൈസില്‍ എത്തുന്നുണ്ട്. കൂപ്പണുകള്‍ കുറഞ്ഞതോടെ ബവ്റിജസിലെ സംഘടനകള്‍ പരാതിയുമായി കോര്‍പറേഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല ആകെയുള്ള 265 ഔട്്ലെറ്റുകളില്‍ കണ്‍ടൈന്‍മെന്‍റ് സോണുകളിലുള്ള 65 എണ്ണം അടഞ്ഞുകിടക്കുകയും ചെയ്തതോടെ കോര്‍പറേഷനും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...