
ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 369 റണ്‍സിന് പുറത്ത്. രണ്ടാം ദിനം നാലിന് 258 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 22 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ നാലുവിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് സ്റ്റുവര്‍ട് ബ്രോഡിന്റെ അതിവേഗ സ്കോറിങ്ങാണ് ഇംഗ്ലീഷ് ടോട്ടല്‍ 360 കടത്തിയത്. ബ്രോഡ് 45 പന്തില്‍ 62 റണ്‍സെടുത്ത് പുറത്തായി. ഒലി പോപ്പ് 91 റണ്‍സും ജോസ് ബട്ളര്‍ 67 റണ്‍സുമെടുത്തു. വിന്‍ഡീസിനായി കെമാര്‍ റോച്ച് നാലുവിക്കറ്റ് വീഴ്ത്തി. കേര്ട്ട്്ലി അംബ്രോസിന് ശേഷം ടെസ്റ്റില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ വെസ്റ്റ് ഇന്‍ഡീസ് താരമായി റോച്ച് .